മാടായി ഉപജില്ല ശാസ്ത്ര ,ഗണിത ശാസ്ത്ര, സാമുഹ്യ ശാസ്ത്ര, ഐ ടി മേളയില്‍ സ്കുളിനു വന്‍ നേട്ടം .മാടായി ബോയ്സ് ഹൈസ്കുളില്‍ വച്ചു നടന്ന മേളയില്‍ കുട്ടികള്‍ നിരവധി സമ്മാനങ്ങള്‍ നേടി സ്കുളിനു നേട്ടമുണ്ടാക്കി . ശാസ്ത്ര മേളയില്‍ എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പും ഗണിത ശാസ്ത്ര മേളയില്‍ എല്‍ പി വിഭാഗത്തില്‍ റണ്ണര്‍ അപ്പ് ട്രോഫിയും പ്രവൃത്തി പരിചയ മേളയില്‍ തല്‍സമയ നിര്‍മ്മാണമത്സരത്തില്‍ റണ്ണര്‍ അപ്പ് ട്രോഫിയും ഐ ടി മേളയില്‍ റണ്ണര്‍ അപ്പ് ട്രോഫിയും നേടി.കൂടാതെ പ്രവൃത്തി പരിചയ മേളയില്‍ എക്സിബിഷന്‍ മത്സരത്തില്‍ ഓവര്‍ ഓള്‍ ട്രോഫിയും നേടി.