2011, ഡിസംബർ 5, തിങ്കളാഴ്‌ച

SASTHROLSAVAM

മാടായി ഉപജില്ല ശാസ്ത്ര ,ഗണിത ശാസ്ത്ര, സാമുഹ്യ ശാസ്ത്ര, ഐ ടി മേളയില്‍ സ്കുളിനു വന്‍ നേട്ടം .മാടായി ബോയ്സ് ഹൈസ്കുളില്‍ വച്ചു നടന്ന മേളയില്‍ കുട്ടികള്‍ നിരവധി സമ്മാനങ്ങള്‍ നേടി സ്കുളിനു നേട്ടമുണ്ടാക്കി . ശാസ്ത്ര മേളയില്‍ എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പും ഗണിത ശാസ്ത്ര മേളയില്‍ എല്‍ പി വിഭാഗത്തില്‍ റണ്ണര്‍ അപ്പ്‌ ട്രോഫിയും പ്രവൃത്തി പരിചയ മേളയില്‍ തല്‍സമയ നിര്‍മ്മാണമത്സരത്തില്‍ റണ്ണര്‍ അപ്പ്‌ ട്രോഫിയും ഐ ടി മേളയില്‍ റണ്ണര്‍ അപ്പ്‌ ട്രോഫിയും നേടി.കൂടാതെ പ്രവൃത്തി പരിചയ മേളയില്‍ എക്സിബിഷന്‍ മത്സരത്തില്‍ ഓവര്‍ ഓള്‍ ട്രോഫിയും നേടി.

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

maadhyamam velichcham

മാധ്യമം വെളിച്ചം പദ്ധതിയുടെ ഭാഗമായി സ്കുളില്‍ പത്രവിതരണ ത്തിന്റെ  ഉദ്ഘാടനം നടന്നു.ഫുട്ട് ലോക്കര്‍ സ്പോന്‍സര്‍ ചെയ്ത പത്രത്തിന്റെ വിതരണം ശ്രീ എസ് വി പി ഹാഷിം സ്കുള്‍ ലീഡര്‍ ഫാത്തിമത്തുല്‍ ശംലക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ശ്രീ ഓ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.മാധ്യമം സീനിയര്‍ മാര്‍ക്കറ്റിംഗ് എക്സിക്വുട്ടിവ് എസ മുഹമ്മദ്‌ നിസാര്‍ , ബി പി അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് സെക്രടറി വി ധനരാജന്‍ സ്വാഗതവും ശ്രീ കെ ദിനേശ്കുമാര്‍ നന്ദിയും പറഞ്ഞു.

VIJNAANOLSAVAM



മാടായി പഞ്ചായത്ത് തല വിജ്ഞാനോത്സവം സ്കുളില്‍ നടന്നു. ഹെഡ് മാസ്റര്‍ ശ്രീ ഓ രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.എന്‍ വി ദിനേശ് ബാബു , കെ ദിനേശ് കുമാര്‍ , സന്തോഷ്‌ എന്നിവര്‍ സംസാരിച്ചു. ശ്രീമതി രഹ്മത്തുന്നിസ , ശ്രീമതി ഷീബ തച്ചന്‍ എന്നിവര്‍ പങ്കെടുത്തു. പരീക്ഷയില്‍ എല്‍ പി വിഭാഗത്തില്‍ സ്കുളിനു ഒന്നാം സ്ഥാനം ലഭിച്ചു. യു പി വിഭാഗത്തില്‍ മൂന്നു കുട്ടികള്‍ മേഖല മത്സരത്തില്‍ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുത്തു.സ്കുള്‍ അസ്സംബ്ലിയില്‍ വെച്ചു കുട്ടികളെ അനുമോദിച്ചു

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

MATHS SEMINAR

ഈ വര്‍ഷത്തെ ഗണിത ശാസ്ത്ര സെമിനാര്‍ പഴയങ്ങാടി ജി എം യു പി സ്കുളില്‍ നടന്നു.യു പി വിഭാഗത്തില്‍ ഫാത്തിമത്ത് ഹംദ ഒന്നാം സ്ഥാനം നേടി.സ്കുളില്‍ വെച്ചു നടന്ന ചടങ്ങില്‍ പി ടി എ പ്രസിഡ ന്റ് ശ്രീ സയ്യിദ് സമ്മാനം നല്‍കി.

2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

BADGE VITHARANAM

സ്കുളിലെ കുട്ടികള്‍ക്കുള്ള ബാഡ്ജ വിതരണത്തിന്റെ ഉദ്ഘാടനം പി ടി എ പ്രസി. ശ്രീ സൈദ്‌  നിര്‍വ്വഹിച്ചു .

2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

HINDI PAKSHAACHARAN

ഹിന്ദി പക്ഷാ ചരണത്തിന്റെ ഭാഗമായി സപ്തംബര്‍ പതിനാലു മുതല്‍ ഇരുപത്തിയെട്ടു വരെ സ്കുളില്‍ വിവിധ പരിപാടികള്‍ നടക്കുന്നു. ഇതിന്റെ ഉദ്ഘാടനം ഇന്ന് സ്കുളില്‍ നടന്നു . ഹെഡ് മാസ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ശ്രീ ധനരാജന്‍ നേതൃത്വം നല്‍കി.

2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

onasadya



ഓണത്തോടനുബന്ധിച്ചു  സ്കുളില്‍ ഓണസദ്യ നടത്തി . വിവിധ കലാപരിപാടികളും നടന്നു.

2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

GANITHA LAB,GANITHA CLUB INAUGURATION


ഈ വര്‍ഷത്തെ ഗണിത ക്ലബ്ബിന്റെയും  ഗണിത ലാബിന്റെയും  ഉദ്ഘാടനം സയന്‍സ് പാര്‍ക്ക് ഡ യരക്ടര്‍  ശ്രീ പള്ളിയറ ശ്രീധരന്‍ നിര്‍വ്വഹിച്ചു .ഹെഡ് മാസ്റര്‍ ഓ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.എന്‍ വി ദിനേശ് ബാബു , ശ്രീ കെ ദിനേശ്കുമാര്‍ , ശ്രീ.കെ.അബൂബക്കര്‍,ശ്രീ.ഹരി എന്നിവര്‍ സംസാരിച്ചു.ടി സി വി ഷീന ടീച്ചര്‍ സ്വാഗതവും ശ്രീ ധനരാജന്‍ നന്ദിയും പറഞ്ഞു.

2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

INDEPENDANCE DAY






    ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . ഹെഡ് മാസ്റ്റര്‍ പതാക ഉയര്‍ത്തി.എന്‍ വി ദിനേശ് ബാബു ,കെ ദിനേശ്കുമാര്‍ , ടി കെ പ്രഭാവതി , സി ഹരി , പി കെ വിജയലക്ഷ്മി ,വി.ധനരാജന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ മലയാളം ഇംഗ്ലീഷ് ഹിന്ദി പ്രസംഗങ്ങളും ദേശഭക്തി ഗാനങ്ങളും അവതരിപ്പിച്ചു. സാമുഹ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്വിസ്  പ്രോഗ്രാം നടന്നു.

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ENGLISH CLUB INAUGURATION




ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം സ്കുളില്‍ നടന്നു . കുട്ടികള്‍ നിയന്ത്രിച്ച പരിപാടിക്ക് രമേശന്‍  മാസ്റര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് സിനിമ പ്രദര്‍ശനം നടന്നു.

2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

POSTER RACHANA


സാമുഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പോസ്റര്‍ രചനാ മത്സരം നടത്തി.ശ്രീമതി ഷീബ തച്ചന്‍ നേതൃത്വം നല്‍കി.

PAAVANAADAKAM


  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു സ്കുളില്‍ നന്മയുടെ മരണം എന്ന പാവനാടകം അരങ്ങേറി.പ്രമോദ് അടുത്തില അവതരിപ്പിച്ച നാടകത്തില്‍ കുട്ടികളും സഹായികളായി . നന്മക്കിളിയുടെ മരണം കുട്ടികളെ ദുഖത്തിലാഴ്ത്തി. ഇനിയൊരു യുദ്ധം വേണ്ട എന്ന ദൃഡ നിശ്ചയത്തോടെ കുട്ടികള്‍ പിരിഞ്ഞു .

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ARABIC CLUB INAUGURATION

    സ്കുളിലെ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം പി ജെ എച് എസ് എസ്സിലെ അധ്യാപകനായ ശ്രീ.അബ്ദുല്‍ മജീദ്‌ നിര്‍വഹിച്ചു.ഹെഡ് മാസ്റ്റര്‍ ശ്രീ .ഓ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കെ ദിനേശ്കുമാര്‍ , വി ധനരാജന്‍ , ടി കെ പ്രഭാവതി,നിസാര്‍ അഹമ്മദ്‌ , കെ അബൂബക്കര്‍ , ജുനൈദ് ടി കെ  എന്നിവര്‍ സംസാരിച്ചു.അനീസ്‌ കെ സ്വാഗതവും ഷംല നന്ദിയും പറഞ്ഞു .  തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

2011, ജൂലൈ 22, വെള്ളിയാഴ്‌ച

HINDI MANCH INAUGURATION

ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം സ്കുളില്‍ നടന്നു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

2011, ജൂൺ 23, വ്യാഴാഴ്‌ച

P T A Executive Meeting

പി ടി എ എക്സിക്ക്യുട്ടിവ്  യോഗം ജൂണ്‍ ഇരുപത്തി രണ്ടിന്  വൈകുന്നേരം നാല് മണിക്ക് ശ്രീ സയ്യിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഹെഡ് മാസ്റ്റര്‍ റിപ്പോര്‍ട്ട്‌ ചെയ്തു . സൌജന്യ യുണിഫോം വിതരണം ചെയ്യാന്‍ തീരുമാനിച്ചു.ആഴ്ചയില്‍ ഒരു ദിവസം ഖാദി / കൈത്തറി യുണിഫോം നിര്‍ബന്ധ മാക്കാന്‍ തീരുമാനിച്ചു.രക്ഷിതാക്കള്‍ക്ക് കംപ്യുട്ടര്‍ ക്ലാസ് നല്‍കുവാന്‍ തീരുമാനിച്ചു.

2011, ജൂൺ 20, തിങ്കളാഴ്‌ച

vaayanaa vaaram




ഈ വര്‍ഷത്തെ വായനാ വാരം ഇന്ന് വൈകുന്നേരം വിദ്യാരംഗം ഉപജില്ല കണ്‍ വീനര്‍ ശ്രീ കൃഷ്ണന്‍ നടുവലത്ത് ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റര്‍ ഓ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് പുസ്തകങ്ങളുടെ പ്രദര്‍ശനം നടന്നു.