2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

SIKSHA KA HAKH

ശിക്ഷാകാ ഹഖിന്റെ ഭാഗമായി ആറു പേരടങ്ങുന്ന ടീം സ്കുള്‍ സന്ദര്‍ശിച്ചു. മാടായി മാട്ടൂല്‍  പഞ്ചായത്ത്  കോ ഓര്‍ഡിനേറ്റര്‍മാര്‍ നാല് ടി ടി സി കുട്ടികള്‍ എന്നിവര്‍ അടങ്ങുന്ന ടീമാണ് സ്കുള്‍ സന്ദര്‍ശിച്ചത് . സ്കുള്‍ ലൈബ്രറി, ലബോറട്ടറി, ഗണിത ലാബ് , എന്നിവയുടെ പ്രവര്‍ത്തനം വീക്ഷിച്ചു. സ്കുള്‍ പ്രവര്‍ത്ത നത്തില്‍ ടീം സന്തുഷ്ട്ടി പ്രകടിപ്പിച്ചു. വൈകുന്നേരം നടന്ന എസ് എം സി യോഗത്തില്‍ സ്കുള്‍ പ്രവര്‍ത്തനത്തെ ക്കുറിച്ച് റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.



2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

GANDHI JAYANTHI

ഈ വര്‍ഷത്തെ ഗാന്ധി ജയന്തി വിപുലമായി ആഘോഷിച്ചു. ഹെഡ് മാസ്റ്റര്‍ പതാക ഉയര്‍ത്തി . ഹെഡ് മാസ്റ്റര്‍ , ദിനേശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.അസ്സംബ്ലിക്ക് ശേഷം സ്കൂ ളും പരിസരവും വൃത്തിയാക്കി.














2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

ANUMODANAM

വിദ്യാലയത്തിലെ അധ്യാപകനായ ശ്രീ ഹരിയുടെ പണവും മറ്റു വിലപിടിപ്പുള്ള രേഖകളും അടങ്ങിയ നഷ്ട്ടപ്പെട്ട പേഴ്സ് തിരികെ നല്‍കി യുവാവ് മാതൃകയായി. മൂവാ യിരത്തോളം രൂപയും എ ടി എം കാര്‍ഡ് , ഡ്രൈവിംഗ് ലൈസന്‍സ് , പാന്‍ കാര്‍ഡ്  മറ്റു വിലപ്പെട്ട രേഖകള്‍ എന്നിവ അടങ്ങിയ  പഴ്സാണ് നഷ്ട്ടപ്പെട്ടത്‌. റോഡില്‍നിന്ന് ലഭിച്ച ഇവ ഇട്ട മ്മലില്‍ താമസിക്കുന്ന ശ്രീ ഫാരൂഖാണ് അധ്യാപകന് സ്കൂലില് എത്തി തിരികെ ഏല്‍പ്പിച്ചതു . ഫാരൂഖിനെ അസ്സംബ്ലിയില്‍ വച്ചു ഹെഡ് മാസ്റ്റര്‍ അനുമോദിച്ചു .ദിനേശ്കുമാര്‍ , ഹരി എന്നിവര്‍ സംസാരിച്ചു.
ഹെഡ് മാസ്റ്റര്‍  ഉപഹാരം നല്‍കുന്നു 


ഹരി മാസ്റ്റര്‍ നന്ദി പറയുന്നു.