2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

GANITHA LAB,GANITHA CLUB INAUGURATION


ഈ വര്‍ഷത്തെ ഗണിത ക്ലബ്ബിന്റെയും  ഗണിത ലാബിന്റെയും  ഉദ്ഘാടനം സയന്‍സ് പാര്‍ക്ക് ഡ യരക്ടര്‍  ശ്രീ പള്ളിയറ ശ്രീധരന്‍ നിര്‍വ്വഹിച്ചു .ഹെഡ് മാസ്റര്‍ ഓ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.എന്‍ വി ദിനേശ് ബാബു , ശ്രീ കെ ദിനേശ്കുമാര്‍ , ശ്രീ.കെ.അബൂബക്കര്‍,ശ്രീ.ഹരി എന്നിവര്‍ സംസാരിച്ചു.ടി സി വി ഷീന ടീച്ചര്‍ സ്വാഗതവും ശ്രീ ധനരാജന്‍ നന്ദിയും പറഞ്ഞു.

2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

INDEPENDANCE DAY






    ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . ഹെഡ് മാസ്റ്റര്‍ പതാക ഉയര്‍ത്തി.എന്‍ വി ദിനേശ് ബാബു ,കെ ദിനേശ്കുമാര്‍ , ടി കെ പ്രഭാവതി , സി ഹരി , പി കെ വിജയലക്ഷ്മി ,വി.ധനരാജന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ മലയാളം ഇംഗ്ലീഷ് ഹിന്ദി പ്രസംഗങ്ങളും ദേശഭക്തി ഗാനങ്ങളും അവതരിപ്പിച്ചു. സാമുഹ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്വിസ്  പ്രോഗ്രാം നടന്നു.

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ENGLISH CLUB INAUGURATION




ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം സ്കുളില്‍ നടന്നു . കുട്ടികള്‍ നിയന്ത്രിച്ച പരിപാടിക്ക് രമേശന്‍  മാസ്റര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് സിനിമ പ്രദര്‍ശനം നടന്നു.

2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

POSTER RACHANA


സാമുഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പോസ്റര്‍ രചനാ മത്സരം നടത്തി.ശ്രീമതി ഷീബ തച്ചന്‍ നേതൃത്വം നല്‍കി.

PAAVANAADAKAM


  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു സ്കുളില്‍ നന്മയുടെ മരണം എന്ന പാവനാടകം അരങ്ങേറി.പ്രമോദ് അടുത്തില അവതരിപ്പിച്ച നാടകത്തില്‍ കുട്ടികളും സഹായികളായി . നന്മക്കിളിയുടെ മരണം കുട്ടികളെ ദുഖത്തിലാഴ്ത്തി. ഇനിയൊരു യുദ്ധം വേണ്ട എന്ന ദൃഡ നിശ്ചയത്തോടെ കുട്ടികള്‍ പിരിഞ്ഞു .

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ARABIC CLUB INAUGURATION

    സ്കുളിലെ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം പി ജെ എച് എസ് എസ്സിലെ അധ്യാപകനായ ശ്രീ.അബ്ദുല്‍ മജീദ്‌ നിര്‍വഹിച്ചു.ഹെഡ് മാസ്റ്റര്‍ ശ്രീ .ഓ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കെ ദിനേശ്കുമാര്‍ , വി ധനരാജന്‍ , ടി കെ പ്രഭാവതി,നിസാര്‍ അഹമ്മദ്‌ , കെ അബൂബക്കര്‍ , ജുനൈദ് ടി കെ  എന്നിവര്‍ സംസാരിച്ചു.അനീസ്‌ കെ സ്വാഗതവും ഷംല നന്ദിയും പറഞ്ഞു .  തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.